Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചു; കേസെടുത്തതായി പോലീസ്  

കോഴിക്കോട് - പ്ലസ് ടു വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. സ്വന്തം വീടിനകത്ത് വെച്ച് തന്നെ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നാണ് വിവരമെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.
 പീഡനത്തിനിരയായ വിവരം വിദ്യാർത്ഥിനി തന്റെ സഹപാഠിയെ അറിയിക്കുകയായിരുന്നു. ഈ കുട്ടിയാണ് വിവരം സ്‌കൂൾ ടീച്ചറെ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു. 
 സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത ചൈൽഡ് ലൈൻ, പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷം അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് പ്ലാൻ.
 

Latest News