Sorry, you need to enable JavaScript to visit this website.

നിപ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ രോഗം മാറി, ലോകത്ത് ആദ്യമെന്ന് ഡോക്ടര്‍മാര്‍, എല്ലാവരും രോഗമുക്തരായി

കോഴിക്കോട് - ഗുരുതരാവസ്ഥയില്‍ ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെയുള്ള നിപ ബോധിച്ച നാല് പേരും രോഗമുക്തി നേടി. ഒന്‍പത് വയസ്സുകാരന്‍ ഏറ്റവും മോശമായ ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായാണ് നിപ ബാധിച്ച് ഇത്രയും ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി രക്ഷപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാല് പേരും ഡബിള്‍ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.  ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. ഒന്‍പത് വയസുള്ള കുട്ടി ആറ്  ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് മിംസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററില്‍ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തതായും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Latest News