ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിക്ക് മികച്ച അറബ് കലാകാരനുള്ള പുരസ്‌കാരം

ദോഹ- ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിക്ക് മികച്ച അറബ് കലാകാരനുള്ള പുരസ്‌കാരം. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന വേളയില്‍ ബിടിഎസ് അംഗം ജുങ്കൂക്കിനൊപ്പം അവതരിപ്പിച്ച ഡ്രീമേഴ്‌സ് എന്ന ഗാനത്തിനാണ് കയ്‌റോയില്‍ നടന്ന 14ാമത് അറബ് സാറ്റലൈറ്റ് ഫെസ്റ്റിവലില്‍ മികച്ച അറബ് ആര്‍ട്ടിസ്റ്റായി പ്രശസ്ത ഖത്തറി ഗായകന്‍ ഫഹദ് അല്‍കുബൈസിയെ തിരഞ്ഞെടുത്തത്. അല്‍ കുബൈസി അടുത്തിടെ ഈജിപ്ഷ്യന്‍ ഡയലക്ടില്‍ 'മസ് ല ഹ്തക്' എന്ന പേരില്‍ തന്റെ പ്രാരംഭ ഗാനം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്‍ ആല്‍ബങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് ഡയലക്ടില്‍ ഉള്ളതാണ് .

 

Latest News