മക്ക- മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവര്‍ കഴിഞ്ഞ ദിവസമുണ്ടായ മിന്നലില്‍ മിന്നിത്തിളങ്ങുന്ന പേടിപ്പെടുത്തുന്ന കാഴ്ചയായി. നിലത്ത് നിന്ന് പൊന്തിവരുന്ന മിന്നല്‍ പിണര്‍ ക്ലോക്ക് ടവറിനെ ആശ്ലേഷിച്ചാണ് ആകാശത്തേക്ക് മാഞ്ഞുപോയത്.പ്രമുഖ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയത്. ഉടന്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടരുകയും ചെയ്തു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ബുധനാഴ്ച വൈകുന്നേരം മക്കയില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ മഴയുണ്ടായിരുന്നു. ഈ സമയത്താണ് അദ്ദേഹം ദൃശ്യം പകര്‍ത്തിയത്.— (@azoovic) September 27, 2023
@azoovic pic.twitter.com/ZiANUbEFg3
ലോകത്തെ ഏറ്റവും വലിയ ക്ലോക്ക് ടവറാണ് മക്കയിലേത്. 2008ലെ റമദാനിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.