ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം യു.എസ് ഡോളര്‍ (എട്ടര കോടിയോളം രൂപ) സമ്മാനം. ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ ചെറുവട്ടന്റവിടക്കാണ് (36) സമ്മാനം ലഭിച്ചത്. സഹോദരനും 9 സുഹൃത്തുക്കളുമൊത്താണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും.
ഒരു വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. റസ്‌റ്റോറന്റ്, സൂപ്പര്‍മാര്‍ക്കറ്റുകളുടെ പി.ആര്‍.ഒയാണ് ഷംസുദ്ദീന്‍. ഭാര്യയും മൂന്ന് മക്കളുമാണ് ഉള്ളത്. ഇവര്‍ നാട്ടിലാണ്. സമ്മാനം ലഭിച്ചത് ജീവിതത്തില്‍ വലിയ വഴിത്തിരിവായെന്ന് അദ്ദേഹം പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 216 ാമത്തെ ഇന്ത്യക്കാരനാണ് ഷംസീര്‍ എന്ന് അധികൃതര്‍ അറിയിച്ചു.
നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവര്‍ ബി.എം.ഡബ്ല്യു എക്‌സ്5 എം50 ഐ കാര്‍ സ്വന്തമാക്കി. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍ ബൈക്ക് സ്വന്തമാക്കിയത് ദുബായില്‍ താമസിക്കുന്ന തങ്കച്ചന്‍ യോഹന്നാന്‍ ആണ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വാച്ച്മാന്‍ ആയ ഇദ്ദേഹം ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നത്.