തിരുവനന്തപുരം - ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രി വീണാ ജോര്‍ജിന്റെ നടപടി ദുരൂഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഉന്നത അന്വേഷണം വേണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണ വിധേയനായ സ്റ്റാഫിനെ പുറത്ത് നിര്‍ത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സ്റ്റാഫിനെ വെള്ളപൂശാന്‍ ശ്രമിച്ചു. പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.