പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി

പത്തനംതിട്ട-പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. രാവിലെ പത്രവിതരണത്തിന് പോയവരാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ തലയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടാന ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് കരുതുന്നത്. രാവിലെ കാട്ടാനയുടെ സാനിധ്യം ഉണ്ടായിരുന്നു. മണിയാര്‍ പോലീസ് ക്യാമ്പ്, കട്ടച്ചിറ എന്നിവിടങ്ങളില്‍ കടുവയുടെ സാനിധ്യം ഉണ്ട്.

Latest News