കൊച്ചി- ദുബായില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സ്വര്‍ണം കടത്തിയ വനിത നെടുമ്പാശ്ശേരി വിമാനത്താവളം പോലീസിന്റെ പിടിയില്‍. ഇവരില്‍ നിന്നും ഒരു കിലോഗ്രാം തൂക്കം വരുന്ന നാല് കാംപ്‌സ്യൂളുകള്‍ കണ്ടെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിയ ഐ എക്‌സ് 434ല്‍ കൊച്ചിയിലെത്തിയ കോട്ടയം കുമ്മനം അയ്മനം വഞ്ചിയാത്തു മാലി ഹൗസില്‍ റജീന മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ റജീനയെ ടെര്‍മിനലിന് പുറത്താണ് ജില്ലാ മേധാവിയുടെ സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തത്.
റജീന സ്വര്‍ണം ഒളിച്ചു കടത്തുന്നതായി തിരിച്ചറിഞ്ഞതോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുക്കുകയായിരുന്നു. ഒരു കിലോഗ്രാം തൂക്കമുള്ള നാല് കാപ്‌സ്യൂളുകളാണ് റജീനയില്‍ നിന്ന് കണ്ടെടുത്തത്. റജീനയെ കൊണ്ടുപോകാനെത്തിയ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.