Sorry, you need to enable JavaScript to visit this website.

മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗത്തെ പുറത്താക്കി; കൈക്കൂലി കേസിലെ ആരോപണവിധേയനെ അല്ല

തിരുവനന്തപുരം - ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കി. പേഴ്‌സണൽ സ്റ്റാഫിലെ ക്‌ളാർക്ക്‌
തസ്തികയിൽ ജോലി ചെയ്തുവരുന്ന വി.എസ് ഗൗതമിനെയാണ് പുറത്താക്കിയത്. മൂന്ന് ദിവസം മുമ്പ് ഇയാളെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ് പൊതു ഭരണ വകുപ്പിന് കത്തു നല്കിയിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. പുറത്താക്കപ്പെട്ട ഗൗതമിനോട് അഭ്യന്തര വകുപ്പിൽനിന്നും ലഭിച്ച തിരിച്ചറിയൽ രേഖ ഉടനെ തിരിച്ചേല്പ്പിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മലപ്പുറത്ത് മെഡിക്കൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്ന അഖിൽ മാത്യുവിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പരാതിക്കാരനും മന്ത്രിയുടെ ഓഫീസും നൽകിയ പരാതിയിൽ പോലീസ് അന്വേഷണ റിപോർട്ട് പരിഗണിച്ച ശേഷമായിരിക്കും ഇതിൽ തുടർ നടപടി സ്വീകരിക്കുകയെന്നാണ് അറിയുന്നത്.

Latest News