കൊല്ലം-വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും കൂടാതെ മൊബൈല്‍ ഫോണ്‍വഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകന്‍ പിടിയില്‍. പൂയപ്പള്ളിയിലെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് അധ്യാപകനായ പ്രകാശിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇയാള്‍ ഈ വിവരം വീട്ടുകാരോട് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഒടുവില്‍ കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ ചാത്തന്നൂരും സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയുള്ള പെണ്‍കുട്ടികളോടും മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.