തിരുവനന്തപുരം - ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫായ അഖില്‍ മാത്യൂ താത്കാലിക നിയമനത്തിനായി കൈക്കൂലി വാങ്ങിയതായി പരാതി. എന്‍ എച്ച് എം ഡോക്ടര്‍ നിയമനത്തിന് അഖില്‍ മാത്യു അഞ്ച് ലക്ഷം ആവശ്യപ്പെട്ടെന്നും മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റിയെന്നും മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കി. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം അഖില്‍ മാത്യു നിഷേധിച്ചു പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.