ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇ-ഗെയിംസ് സ്വര്‍ണം ചൈന സ്വന്തമാക്കി. സ്മാര്‍ട്‌ഫോണ്‍ ഗെയിം അരീന ഓഫ് വാലറിന്റെ ഫൈനലില്‍ മലേഷ്യയെ അവര്‍ 2-0 ന് തോല്‍പിച്ചു. ഇ-ഗെയിംസില്‍ ഏഴ് മെഡല്‍ ഇനങ്ങളാണ് ഉള്ളത്. അതില്‍ ഫാന്റസി തീം ആയ മത്സരമാണ് അരീന ഓഫ് വാലര്‍.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമായി മൂന്നു മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. അതേസമയം ആതിഥേയരായ ചൈനയുടെ മെഡല്‍ നേട്ടം നൂറിനോടടുക്കുകയാണ്. 53 സ്വര്‍ണമുള്‍പ്പെടെ അവര്‍ക്ക് 95 മെഡലായി. 14 സ്വര്‍ണമുള്‍പ്പെടെ 49 മെഡലുമായി തെക്കന്‍ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാന് എട്ട് സ്വര്‍ണമുള്‍പ്പെടെ 47 മെഡലുകള്‍ ലഭിച്ചു. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്.