വ്യാപാരികള്‍ കര്‍ണ്ണാടക ബാങ്ക് ഉപരോധിച്ചു

കൊച്ചി- കര്‍ണ്ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം എം. ജി. റോഡിലെ കര്‍ണ്ണാടക ബാങ്ക് ശാഖ ഉപരോധിച്ചു. ഉപരോധ സമരം കെ. വി. വി. ഇ. എസ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം. സി. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. 

നിയോജക മണ്ഡലം സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, ചേരാനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷുക്കൂര്‍, ടെന്‍സണ്‍ ജോര്‍ജ് തേവര, എസ്. കെ. പ്രേം, പി. ജി സുരേഷ് ഗോപി, ജോളി തേവര, നെല്‍സണ്‍ കൊറയ, അബ്ദുല്‍ ജലീല്‍, കെ.. എ. അനൂപ്, ജംഷീര്‍ കലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ്, എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബിനു, സിറ്റി നോര്‍ത്ത് യൂണിറ്റ് വിംഗ് പ്രസിഡന്റ് അഭിലാഷ് എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Latest News