Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ തട്ടിപ്പ് : അരവിന്ദാക്ഷന് പിന്തുണയുമായി എം വി ഗോവിന്ദന്‍, എ സി മൊയ്തീനിലേക്കും എത്തുമെന്നും പ്രതികരണം

കണ്ണൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സി പി എം നേതാവ് പി.ആര്‍. അരവിന്ദാക്ഷന് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അരവിന്ദാക്ഷന്‍ ഇ ഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണിത്. എ സി മൊയ്തീന്‍ എം എല്‍ എയിലേക്കും മറ്റാരിലേക്കും ഇ ഡി എത്താമെന്നും ഗോവിന്ദന്‍ പറഞ്ഞു. വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസ്സില്ല. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 
കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സി പി എം നേതാവാണ് അരവിന്ദാക്ഷന്‍. എ സി മൊയ്തിനുമായി ഏറെ  അടുപ്പമുള്ള നേതാവാണ് ഇയാള്‍. കരുവന്നൂര്‍ കേസിലെ  മുഖ്യപ്രതി സതീഷ് കുമാറിന്റെ  അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ അരവിന്ദാക്ഷന്‍.

 

 

Latest News