മാനന്തവാടി - വയനാട് ജില്ലയോട് ചേര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അതിര്‍ത്തി പ്രദേശമായ ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. കാട്ടാന ആക്രമണം നടന്ന സ്ഥലം തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലാണ്. ചേരമ്പാടി സ്വദേശി കുമാരനാണ്(45)മരിച്ചത്. ചപ്പന്തോടുള്ള വീട്ടില്‍ ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരന്‍. ഈ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുമാരന്‍ മരണമടഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കഴിഞ്ഞ ജൂലൈയില്‍ ഒരു യുവതി ഇവിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.