Sorry, you need to enable JavaScript to visit this website.

കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയില്‍ ഷാജന്‍ സ്‌കറിയ ഇ ഡി ഓഫീസില്‍ ഹാജരായി, ചോദ്യം ചെയ്‌തേക്കും

കൊച്ചി - കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ഷാജന്‍ എത്തിയത്. ഷാജനെ ഇ ഡി ചോദ്യം ചെയ്‌തേക്കും. വിദേശത്ത് നിന്നും ചാനലിലേക്ക് പണം എത്തിയതുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ  ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഷാജന്‍ ഹാജരായിരുന്നില്ല. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇ ഡിയ്ക്ക് മുമ്പാകെ എത്താന്‍ ആവശ്യപ്പെട്ടത്.

 

Latest News