തിരുവനന്തപുരം - ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ മുഖം മിനുക്കി വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗത്തിന് തുടക്കമായി. ആദ്യ യോഗം തിരുവനന്തപുരത്താണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണു തിരുവനന്തപുരത്ത് ഇന്ന് രാവിലെ ആരംഭിച്ചത്. 29ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസിലും നടക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്വന്ഷന് സെന്ററില്‍ ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനമാണ് മുഖ്യ അജണ്ട. ഒപ്പം ഓരേ ജില്ലയിലെയും വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുമുള്ള ചര്‍ച്ചകളും നടക്കും.