കോട്ടയം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വൈക്കത്താണ് സംഭവം. കൊല്ലം എഴുകോണ്‍ കാരുവേലില്‍ ഭാഗത്ത് ജ്യോതിഷ് ഭവന്‍ വീട്ടില്‍ സുബിന്‍ (21) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈക്കം സ്റ്റേഷന്‍ എസ്. എച്ച്. ഒ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.