തിരുവനന്തപുരം- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വ നിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി രണ്ടു വട്ടം പ്രത്യക്ഷപ്പെട്ട ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിതെന്നും മന്ത്രി പറഞ്ഞു.
Equinix എന്നാണ് ആ ദിവസത്തെ ശാസ്ത്രീയമായി വിളിക്കുന്നത്. ഭൂമിയുടെ ഇക്വേറ്റർ അതിന്റെ അച്ചുതണ്ടിൽ സൂര്യന് നേരെ നിൽക്കുന്ന ദിവസം. അന്നാണ് യഥാർത്ഥ കിഴക്ക് പടിഞ്ഞാറ് (കിഴക്ക്-പടിഞ്ഞാറ്) ദിശയിൽ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്. വർഷത്തിൽ രണ്ടു തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 300 വർഷങ്ങൾക്ക് മുൻപ് ഈ ഗോപുരം നിർമ്മിക്കുമ്പോൾ അന്നത്തെ നമ്മുടെ വസ്തു വിദഗ്ധരുടെ വൈദഗ്ധ്യമാണ് ഇത് തെളിയിക്കുന്നത്.