Sorry, you need to enable JavaScript to visit this website.

ബദിയടുക്ക അപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധ

കാസര്‍കോട് - ബദിയടുക്ക പള്ളത്തടുക്കയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. റോഡിന്റെ മോശാവസ്ഥയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് ഓട്ടോ െ്രെഡവറും ഓട്ടോയിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. മൊഗ്രാല്‍പുത്തൂര്‍ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റഊഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗര്‍, ഉമ്മാലിമ്മ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച് അഞ്ചു പേര്‍ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News