മക്ക - അൽനകാസ ഡിസ്ട്രിക്ടിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിൽ നിരവധി വഴിവാണിഭക്കാരും അനധികൃത താമസക്കാരും പിടിയിലായി. തിങ്കളാഴ്ച അർധരാത്രിയാണ് അൽനകാസയിൽ പോലീസും പട്രോൾ പോലീസും കുറ്റാന്വേഷണ വകുപ്പും നഗരസഭയും സൗദി ഇലക്ട്രിസിറ്റി കമ്പനിയും സഹകരിച്ച് പരിശോധന നടത്തിയത്. വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച ടൺ കണക്കിന് പച്ചക്കറികളും പഴങ്ങളും ഇറച്ചിയും കോഴിയിറച്ചിയും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും മറ്റു വസ്തുക്കളും റെയ്ഡിനിടെ പിടിച്ചെടുത്തു. റെയ്ഡിനിടെ പിടിയിലായ, വിവിധ രാജ്യക്കാരായ നിയമ ലംഘകരെ നാടുകടത്തുന്നതിനു വേണ്ടി ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു.