കാസർക്കോട്- കാസർക്കോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. മൂന്നു സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്. സ്‌കൂൾ കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.