മാരാരിക്കുളം - ആലപ്പുഴയിൽ റേഷൻ വ്യാപാരിയെ വീടിനു പിറകിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി എ.ആർ.ഡി 187-ാം നമ്പർ റേഷൻകടയുടെ ലൈസൻസി മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിലെ ദേവസ്വം തൈയ്യിൽ മഹിളാമണിയെ(56)യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉറക്കത്തിനിടെ, വസ്ത്രം കരിയുന്ന മണമുണ്ടായതിനെ തുടർന്ന് ഭർത്താവ് പ്രസന്നൻ എണീറ്റുനോക്കിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പറയുന്നത്. ആത്മഹത്യ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും പറയുന്നു.
സംഭവത്തിൽ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചുവെന്നും സ്ത്രീ മണ്ണെണ്ണയുമായി പോകുന്നതും തീ ആളിപടരുന്നതും കണ്ടതായും പോലീസ് പറഞ്ഞു. മകൻ: അമൽ. മരുമകൾ: മീനു (അസി.മാനേജർ, കാനറ ബാങ്ക് ബെംഗളൂരു).