Sorry, you need to enable JavaScript to visit this website.

യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ മൃതദേഹം; മരിച്ചത് മാധ്യമസംഘത്തിലെ യുവാവ്

ലഖ്‌നൗ - ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗേഷ് ശുക്ല എം.എൽ.എയുടെ മാധ്യമസംഘത്തിലെ അംഗമായ ശ്രേഷ്ഠ് തിവാരി(30)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 യോഗേഷ് ശുക്ലയുടെ ഹസ്രത്ഗഞ്ച് ഏരിയയിലെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബരാബങ്കി സ്വദേശിയാണ്  യുവാവ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ എം.എൽ.എ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരമെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Latest News