നജ്റാൻ-തൊണ്ണൂറ്റിമൂന്നാമത് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നജ്റാൻ കെ.എം.സി.സി കിംഗ് ഖാലിദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'അന്നം തരുന്ന രാജ്യത്തിനു ജീവരക്തം സമ്മാനം 'ക്യാമ്പയിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആശുപത്രി അധികൃതർക്കും ജീവനക്കാർക്കും മധുരം പങ്ക് വെച്ചും ആശംസകൾ നേർന്നും സ്വദേശികളുടേയും വിദേശികളുടേയും പ്രശംസ പിടിച്ച് പറ്റിയ ക്യാമ്പിൽ നിരവധി കെ.എം.സി.സി നേതാക്കളും പ്രവർത്തകരും പങ്കാളികളായി,
അബ്ദു സലാം പൂളപൊയിൽ,സലീം ഉപ്പള, നസീർ പാണ്ടിക്കാട്, ബഷീർ കരിങ്കല്ലത്താണി,ഹനീഫ ഉപ്പള,സത്താർ തച്ചനാട്ടുകര,അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര,നൗഫൽ കുളത്തൂർ, അബ്ദു റസാഖ് ഹംസ, ജാബിർ ആരാമ്പ്രം,മുസ്തഫ വയനാട്, റഷീദ് കൂടത്തായി,ഹാരിസ് കൊടുവള്ളി,ഹസ്സൻ കണ്ണമംഗലം,ഫൈസൽ യമാനി എന്നിവർ നേതൃത്വം നൽകി.