കൊച്ചി- കേരളത്തില്‍ ഡങ്കിപ്പനി വ്യാപകമാകുന്നു. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ രോഗികളും. മൂന്നാഴ്ചക്കിടെ 23 പേരാണ് ഡങ്കിമൂലം മരിച്ചത്.
നിലവില്‍ 1322 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. നാലായിരത്തിലേറെപ്പേര്‍ക്ക് പനി ബാധിച്ചിരുന്നു. കൊതുകു നിവാരണ പരിപാടികള്‍ ഫലം ചെയ്തില്ലെന്ന് ആരോപണമുണ്ട്.
രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.