Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ അഞ്ചര കിലോ സ്വർണ്ണവുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഞ്ചുപേർ പിടിയിൽ

കോഴിക്കോട് - കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. അഞ്ചര കിലോ സ്വർണവുമായി അഞ്ചുപേരെ കസ്റ്റംസ് പിടികൂടി. മൂന്ന് കോടിയോളം രൂപ വിലവരുന്നതാണ് സ്വർണം.
 കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതികളെ ചോദ്യംചെയ്ത് വരികയാണ്.

Latest News