Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലും കൊള്ള, ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് കുത്തനെ കൂട്ടി

തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് കുത്തനെ കൂട്ടിക്കൊണ്ട് രോഗികളെ പിഴിയാന്‍ തീരുമാനം. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. നിരക്ക് വര്‍ധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. 34 ശതമാനം വീതമാണ് വര്‍ധന ഏര്‍പ്പെടുത്തിയത്. കോവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കില്‍ 1500 രൂപ അടയ്ക്കണം. ഐ.സി.യുവില്‍ മാത്രമാണെങ്കില്‍ 500 രൂപ. കഴിഞ്ഞമാസം ചേര്‍ന്ന എച്ച്.ഡി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എല്ലാ വകുപ്പ് മേധാവികള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് നല്‍കിയത്.

 

Latest News