മാനന്തവാടി-പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ.്ഐ)സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ചെറ്റപ്പാലം പൂഴിത്തറ അബ്ദുല്‍ സമദിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. പോലീസിന്റെയും കണ്ണൂരില്‍നിന്നുള്ള സി.ആര്‍.പി സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഇന്നു രാവിലെയാണ് പരിശോധന ആരംഭിച്ചത്. പി.എഫ്.ഐയെ നിരോധിച്ചതിനു പിന്നാലെ അബ്ദുല്‍സമദിന്റെ സ്വത്ത് കണ്ട് കെട്ടുന്നതിന്റെ ഭാഗമായി റവന്യൂ അധികൃതര്‍ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.