തിരുവനന്തപുരം- കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ലെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ്. അതേതുടര്‍ന്ന് ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.