റിയാദ്- ഹേഗിലെ നിരവധി എംബസികൾക്ക് മുന്നിൽ തീവ്രവാദി സംഘം വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ വലിച്ചുകീറിയതിനെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. വിദ്വേഷകരവും ആവർത്തിച്ചുള്ളതുമായ ഇത്തരം പ്രവൃത്തികൾ ഒരു നിലക്കും സൗദി അംഗീകരിക്കില്ല. ഇത്തരം ദുഷ്പ്രവണതകളെ രാജ്യം പൂർണമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. വെറുപ്പ്, വംശീയത എന്നിവ വ്യക്തമായി ഉത്തേജിപ്പിക്കുകയാണ് ഇത്തരം ചെയ്തികൾ. സഹിഷ്ണുത, മിതത്വം, തീവ്രവാദത്തെ നിരാകരിക്കൽ എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ നേരിട്ട് എതിർക്കുകയാണ് ഇത്തരം അക്രമങ്ങളിലൂടെ ചെയ്യുന്നത്. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനത്തെ ദുർബലപ്പെടുത്തുകയാണ് ഇതെന്നും സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു.