Sorry, you need to enable JavaScript to visit this website.

വർഗീയതക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഐക്യപെടണം -എഫ്.ഐ.ടി.യു

തൃശൂർ - രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വർഗീയ  ഭരണാധികാരികൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് എഫ.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഷേഖ് മുഹമ്മദ് സലിം പറഞ്ഞു. 
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ എഫ്.ഐ.ടി.യു ദശവാർഷിക സമ്മേന പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ അവതരണവും ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ബിലാൽ ബാബു (അസെറ്റ്), എം. ശ്രീകുമാർ (എൻ.ടി.യു.ഐ), ഇബ്രാഹിം (എഫ്.ഐ.ടി.യു തമിഴ്‌നാട്), സുലൈമാൻ (എഫ്.ഐ.ടി.യു കർണാടക) എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് സമാപനവും ജനറൽ സെക്രട്ടറി തസ്‌ലിം മമ്പാട് സ്വാഗതവും ജില്ല പ്രസിഡന്റ് ഹംസ എളനാട് നന്ദിയും പറഞ്ഞു
 

Latest News