Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരിച്ച 'ആളുമാറി'; കെ സുധാകരന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ  

തിരുവനന്തപുരം - വിഖ്യത ചലച്ചിത്രകാരൻ കെ.ജി ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ട്രോളി സമൂഹമാധ്യമങ്ങൾ. 'കെ.ജി ജോർജിനെ കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നുവെന്നും വിയോഗത്തിൽ ദുഖമുണ്ടെന്നു'മാണ് മരണവാർത്തയിൽ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 
  സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹാസ്യ രൂപേണ പ്രചരിച്ചതോടെ, കോൺഗ്രസ് പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ഒരു ജോർജ് ഇന്ന് മരിച്ചിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്റെ മരണത്തെ പറ്റിയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യമെന്ന് കരുതിയാണ് കെ.പി.സി.സി പ്രസിഡന്റ് അങ്ങനെ പ്രതികരിച്ചതെന്നാണ് പാർട്ടി പ്രവർത്തകരുടെ വിശദീകരണം. 
 കായികമന്ത്രിയായിരിക്കെ, ഇപ്പോഴത്തെ ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജന് മുമ്പ് പറ്റിയ അമളിയുമായാണ് കെ സുധാകരന്റെ വീഡിയോയെ പലരും താരതമ്യം ചെയ്യുന്നത്. മുഹമ്മദാലിയെക്കുറിച്ചുള്ള ചോദ്യത്തിന് കായികമന്ത്രിയായിരിക്കെ ഇ.പി ജയരാജൻ ആളുമാറി പ്രതികരിച്ചത് വൻ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും ഇന്ന് സുധാകരന് രാഷ്ട്രീയ പ്രതിരോധം തീർക്കുന്നത്. 
 സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നതിനിടെ മലയാള സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി ജോർജെന്ന് കെ.പി.സി.സി പ്രസിഡന്റ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചെന്നും കെ സുധാകരൻ അറിയിച്ചു. 
 വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ.ജി ജോർജെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചിരപരിചിതമായ വഴികളിൽനിന്ന് അദ്ദേഹത്തിന്റെ സിനിമകൾ വേറിട്ടു നിന്നുവെന്നും കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
 

Latest News