കൊച്ചി - അച്ചു ഉമ്മന്റെ ലോകസഭാസ്ഥാനാര്‍ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമില്ലെന്നും അതിന് അതിന്റേതായ സമയമുണ്ടെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അപ്പോഴത്തെ സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലേക്കുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുധാകരന്റെ പ്രതികരണം. അതേസമയം അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ആകുന്നതിനോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്ന് കോട്ടയം എം എല്‍ എ കൂടിയായ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.