കാണാതായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി  കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ 

തൃശൂര്‍- ഇരിങ്ങാലക്കുടയ്ക്കുസമീപം കാട്ടൂരില്‍ നിന്ന് കാണാതായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലക്കഴ സ്വദേശി ചാഴിവീട്ടില്‍ അര്‍ജുനന്‍ - ശ്രീകല ദമ്പതികളുടെ മകള്‍ ആര്‍ച്ച (17) യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. പോലീസില്‍ പരാതിനല്‍കിയ കുടുംബം കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് ആലപ്പുഴയില്‍ അടക്കം പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. ഇന്ന് പുലച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്. ഇന്നുതന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ആര്‍ച്ച.
 

Latest News