തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവിടെ തെറ്റിനെ പൂഴ്ത്തിവെയ്ക്കുകയല്ല ചെയ്തത്, മറിച്ച് തെറ്റു തിരുത്തല്‍ നചപടി സ്വീകരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. ബാങ്കിലെ തട്ടിപ്പ് സി പി എം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇ ഡിക്ക് ബലപ്രയോഗം നടത്താന്‍ അധികാരമില്ല. ഇ ഡിയെ ഉപയോഗിച്ച് തൃശൂരിലെ സി പി എമ്മിനെ തകര്‍ക്കാന്‍ വെച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാന്‍ മനസ്സില്ല. ജനങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഈ കേസ് സി പി എം നേതാക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമ ശ്യംഖല ഇ ഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.