തിരുവനന്തപുരം- ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ മികച്ച പാര്‍ലമെന്റേിയനുള്ള ആര്യാടന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ നിയമസഭാ സെക്രട്ടറി പി. ഡി. ശാര്‍ങ്ധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്‍ത്തന മികവ് പരിഗണിച്ച് വി ഡി സതീശനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷനും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി ആര്യാടന്റെ ഓര്‍മദിനമായ 25ന് വൈകിട്ട് മൂന്നിന് മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എ. ഐ. സി. സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ആര്യാടന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
യു. ഡി. എഫ് കണ്‍വീനര്‍ എം. എം. ഹസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി. കെ. കുഞ്ഞാലിക്കുട്ടി, കെ. സി. ജോസഫ് എന്നിവരും പങ്കെടുക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.