തിരുവനന്തപുരം- കേരളത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന പുത്തന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുതിയ നിറക്കൂട്ടിലുള്ള ട്രെയിനിന്റെ വീഡിയോ ദൃശ്യം എക്‌സ് പ്‌ളാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്.
കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്ന ട്രെയിന്‍ നാളെ രാവിലെ 12 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഓണ്‍ലൈന്‍ വഴി ഫ്‌ളാഗ് ഓഫ് ചെയ്യുക. 26 മുതലായിരിക്കും ടിക്കറ്റ് നല്‍കിയുള്ള സര്‍വീസ് ആരംഭിക്കുക. തിങ്കളാഴ്ച തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലും ചൊവ്വാഴ്ച്ച കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലും സര്‍വീസ് ഉണ്ടാകില്ല. അറ്റകുറ്റപണികള്‍ക്കായാണ് രണ്ട് ദിവസത്തെ സാവകാശം.