Sorry, you need to enable JavaScript to visit this website.

ഭരണ നേട്ടങ്ങളെത്തിക്കാന്‍ മേഖലാ അവലോകന യോഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം- ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മേഖലാ അവലോകന യോഗങ്ങള്‍ ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെപ്തംബര്‍ 26ന് തിരുവനന്തപുരത്തും 28ന് തൃശ്ശൂരും ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും ഒക്ടോബര്‍ അഞ്ചിന് കോഴിക്കോടുമാണ് മേഖലാ അവലോകന യോഗങ്ങള്‍ ചേരുന്നത്.

ജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗത്തില്‍ പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ നിര്‍വ്വഹണ വിലയിരുത്തല്‍ നടത്തുന്നതിനും മേഖലയിലെ പൊതുവായ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുദ്യോഗസ്ഥരുടേയും ജില്ലാ അധികൃതരുടെയും സാന്നിധ്യത്തില്‍ ക്ഷേമപദ്ധതികളുടെ വിലയിരുത്തലും അവലോകന യോഗങ്ങളുടെ ലക്ഷ്യമാണ്.

Latest News