തിരുവനന്തപുരം- ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ചുവന്ന വസ്ത്രത്തില്‍ ചെങ്കൊടിയുമായി സിനിമ പ്രമോഷനെത്തിയ ഭീമന്‍ രഘുവിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. വര്‍ത്തമാന കാല സിപിഎമ്മിന് അനുയോജ്യനായ സഖാവ് ഭീമന്‍ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്‍്കി 'നില്‍ക്കാന്‍' അനുവദിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ഇയാള്‍ടെ ചെയ്തികള്‍ കാണുമ്പോള്‍ എന്ത് അല്‍പ്പത്തരവും അരോജകവും നിറഞ്ഞ സ്തുതിപാടല്‍ ആണെന്ന് ചിന്തിച്ച് ചിരിക്കുന്നില്ലെ? സത്യത്തില്‍ ഇയാളാണ് ഭേദം, അയാള്‍ മുഖംമൂടി ധരിക്കാതെ സ്തുതിപാടുക തന്നെയല്ലേ? മറ്റ് പല 'സാംസ്‌കാരിക നായകരുടെയും' പാട്ട് പുറത്ത് കേള്‍ക്കുന്നില്ലായെന്നേയൊള്ളു'- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ, ഭീമന്‍ രഘു ചെങ്കൊടിയേന്തി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു.