Sorry, you need to enable JavaScript to visit this website.

തൃശൂരിനെ വിട്ട് കണ്ണൂരിനെ  ഇങ്ങെടുക്കാന്‍ സുരേഷ് ഗോപി 

പയ്യന്നൂര്‍- ലോക്‌സഭയില്‍ കണ്ണൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന നല്‍കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്നെ വരത്തനെന്നു വിളിക്കാന്‍ വടക്കുള്ളവര്‍ക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് താരം പറഞ്ഞത്. പയ്യന്നൂരില്‍ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. 
തിരുവനന്തപുരത്താണ് 33 വര്‍ഷമായി ജീവിതം. തലസ്ഥാന നഗരിയില്‍നിന്നു തീര്‍ത്തും ഒരു തെക്കനെ വേണമെങ്കില്‍ കുറച്ചു കാലത്തേക്ക് കൂടി നിങ്ങള്‍ക്ക് വരത്തന്‍ എന്ന പേര് ചാര്‍ത്തി തരാന്‍ അവസരമുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങളുടെ സ്വന്തമാളായി ഞാന്‍ വളര്‍ന്നു വരികയാണെങ്കില്‍ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും.- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 
ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ പ്രസംഗത്തിലൂടെ സുരേഷ് ഗോപി കണ്ണൂരില്‍ നിന്ന് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. അതിനിടെ കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ സുരേഷ് ഗോപി അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Latest News