തൃശൂർ - ആഭരണനിര്‍മാണ ശാലയില്‍നിന്നും റെയില്‍വെസ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ വീട്ടില്‍ നിഖില്‍(30) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ ഏഴുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ മടപ്പുറം റോഡ് പുള്ളംപ്ലാവില്‍ വിനില്‍ വിജയന്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരെയാണ് നേരത്തെ അറസ്റ്റ്് ചെയ്തത്.
സെപ്തംബര്‍ എട്ടിന് രാത്രിയാണ് സംഭവം. കൊക്കാലെയിലെ ആഭരണനിര്‍മാണ ശാലയില്‍നിന്നും മാര്‍ത്താണ്ഡത്തെ ജുവലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ 3.15 കിലോ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രണ്ടുപേര്‍ ബാഗുകളിലായി സ്വര്‍ണം കൊണ്ടുപൊകുന്നതിനിടെ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.