നെടുമ്പാശ്ശേരി- കൊച്ചി വിമാനത്താവളത്തില്‍ 28.07 ലക്ഷം രൂപയുടെ സ്വര്‍ണവും 33.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 1.27 കിലോ സ്വര്‍ണ മിശ്രിതവും പിടികൂടി. മൂന്ന് പേരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് പേരില്‍ നിന്നായി സ്വര്‍ണ മിശ്രിതവും പിടികൂടി. മഹാരാഷ്ട്ര താനെ സ്വദേശിയുടെ പക്കല്‍നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. ഇയാള്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പോകാനെത്തിയതാണ്. ട്രോളി ബാഗിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. 50,000 യു.എസ് ഡോളറാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സംശയം തോന്നി ബാഗ് വിശദമായി തുറന്നു പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
റിയാദില്‍ നിന്നു എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍ 755.290 ഗ്രാമും ദുബായില്‍
നിന്നു എത്തിയ പാലക്കാട് സ്വദേശിയുടെ പക്കല്‍ 511 ഗ്രാമും സ്വര്‍ണ മിശ്രിതം പിടികൂടി. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. മൂന്ന് യാത്രക്കാരില്‍ നിന്നുമായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇതില്‍ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശിയുടെ പക്കല്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. ഇയാളില്‍ നിന്നു 16.25 ലക്ഷം രൂപ വില വരുന്ന 582 ഗ്രാം സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രണ്ട്് സ്വര്‍ണ മാലകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.