കണ്ണൂര്‍ - മന്ത്രി കെ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നല്‍കിയത്. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍. മന്ത്രി നേരിട്ടത് പരസ്യമായ അവഹേളനമാണെന്നും വിമര്‍ശനം. സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബിനും പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണന്‍ ജാതിവിവേചനം നേരിടുക മാത്രമല്ല, പൊതുമധ്യത്തില്‍ അവഹേളിക്കപ്പെട്ടു. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.