ജിദ്ദ - അസീർ പ്രവിശ്യയിൽ പെട്ട മഹായിലിന് വടക്ക് അൽസഹ്‌മൈൻ താഴ്‌വര വെള്ളച്ചാട്ടത്തിനു സമീപം പശുക്കൂട്ടം മുറിച്ചുകടക്കുന്നതിന്റെ മനോഹര കാഴ്ച അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത് മനോഹരമായ പ്രകൃതിയും പ്രസന്നമായ അന്തരീക്ഷവും കൊണ്ട് കണ്ണുകളെ ആനന്ദിപ്പിക്കുന്ന കാഴ്ചയായി മാറി. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ വ്യാഴാഴ്ച മഹായിൽ അസീറിൽ കനത്ത മഴ പെയ്തിരുന്നു.