Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് കാരണം സി പി എം നേതൃത്വമാണെന്ന് വരുത്താന്‍ ഇ ഡി ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇ ഡി ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമയാണ് ഇത്തരം നടപടികള്‍. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചതായും കൗണ്‍സിലര്‍ അരവിന്ദാക്ഷനെ ഇഡി മര്‍ദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു. കരുവന്നൂര്‍ പ്രശ്‌നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഇ ഡി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിത്. അരവിന്ദാക്ഷന്‍ തന്നെയാണ് ഇതൊക്കെ വെളിപ്പെടുത്തിയതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News