മലപ്പുറം - ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്തവും കുന്തവം തിരിയാത്ത ഒരു സാധനമാണെന്ന അധിക്ഷേപവുമായി മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോ?ഗ്യതയെന്നും കെ എം ഷാജി പറഞ്ഞു. മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്‌ലീം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കെ എം ഷാജി. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ ഇടത് പക്ഷത്തിന് സന്തോഷമാണെന്നും കെ എം ഷാജി പറഞ്ഞു. മുതലെടുക്കാനും മുഖ്യമന്ത്രിക്ക് പത്ര സമ്മേളനം നടത്താനുമുള്ള അവസരമായാണ് ദുരന്തങ്ങളെ കാണുന്നത്. നിപയെ സര്‍ക്കാര്‍ അവസരമായി എടുക്കരുത്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെയുമാണ് ഓര്‍മ്മ വരുന്നതെന്നും കെ എം ഷാജി പരിഹസിച്ചു.






