നിയമ നടപടികള്‍ നേരിടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
യു.എ.ഇ പൊതുമാപ്പ് നാളെയാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
സൗജന്യ ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് യു.എ.ഇയില്‍ തുറക്കുന്ന ഒമ്പത് കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. മലയാളികളുടെ സുഗമമായ മടക്കത്തിന് നോര്‍ക്ക-റൂട്ട്‌സ് എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ആദ്യ ബാച്ച് ഓഗസ്റ്റ് പകുതിയോടെ നാട്ടിലെത്തുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.