കൊല്ലം- പത്തനംതിട്ടയിലെ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിന് സമാനമായി കൊല്ലത്ത് മറ്റൊരു പെണ്‍കുട്ടിയുടെ തിരോധാനം. അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഷെബിന(18)യെയാണ് ജൂലായ് 17 മുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് പി.എസ്.സി പരിശീലന ക്ലാസിന് പോയ ഷബിനയെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.
17ന് രാവിലെ 9.30-നാണ് കടവൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് ഷെബിന വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയുടെ ബാഗും പുസ്തകങ്ങളും പിന്നീട് കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ യുവാവും ഷെബിനയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കാണാതാകുന്നതിന്റെ മൂന്നുദിവസം മുമ്പാണ് വീട്ടുകാര്‍ അറിഞ്ഞത്. 5.5 അടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഷെബിന, കാണാതാകുന്ന ദിവസം കറുത്ത ടോപ്പും ബ്രൗണ്‍ കളര്‍ പാന്റ്‌സും ഷാളുമായിരുന്നു ധരിച്ചിരുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.