Sorry, you need to enable JavaScript to visit this website.

കസവിൻ പൊന്നൊളിവ് എന്ന മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ജിദ്ദ - എസ്സാർ മീഡിയയുടെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടി നിർമിച്ച്, നിസാർ മടവൂർ സംവിധാനം നിർവഹിച്ച കസവിൻ പൊന്നൊളിവ് എന്ന മ്യൂസിക്കൽ ആൽബം ജിദ്ധയിലെ കലാ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മാധ്യമ പ്രവർത്തകരായ മുസാഫിറും, കബീർ കൊണ്ടോട്ടിയും ചേർന്ന് പ്രകാശനം ചെയ്തു.
സൗദി അറേബ്യയിൽ നിർമിച്ച ആൽബത്തിൽ പ്രശസ്ത ഗായികമാരായ രഹന നിലമ്പൂരും, സോഫിയ സുനിലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുബൈദ ഇസ്മായിൽ രചിച്ച വരികൾക്ക് മുസ്തഫ പൊന്നാനിയാണ് സംഗീതം നൽകിയത്. കമറുദ്ധീൻ കീച്ചേരി ഓർഗസ്ട്രയും ആസിഫ് പാലത്തിങ്ങൽ ക്യാമറയും നിർവ്വഹിച്ച ആൽബത്തിൽ സോഫിയ സുനിൽ നായികയായും, ജിദ്ധയിലെ കുടുംബിനികളായ തസ്‌നി സാഹിർ ഷാ, സാബിറ റഫീഖ്, ഹന്ന മുഹ്‌സിൻ, നിഹാല റഹ്മാൻ,താഹിറ അബ്ദുറഹ്മാൻ, റിൻഷ താജുദ്ധീൻ,ത സ്‌നീമ സൈനുദ്ധീൻ എന്നിവരാണ് തോഴിമാമാരുമായി വേഷമിടുന്നത്. തികച്ചും ഒരു കല്ല്യാണ വീട്ടിലെ പാശ്ചാത്തലമാണ് ആൽബത്തിലെ ഉള്ളടക്കം. സന സയ്യിദ് മേക്കപ്പും, ഉസ്മാൻ ഉമർ എഡിറ്റിംങ്ങും നിർവ്വഹിച്ചു.ജാഫറലി പാലക്കോട് ,യൂസഫ് കോട്ട ,സുനിൽ, അഷ്‌റഫ് വലിയോറ, ശൗക്കത് പരപ്പനങ്ങാടി, ഹനാൻ, റജിയ വീരാൻ, സലീന മുസാഫിർ, ജ്യോതി, റെമി ഹരീഷ് എന്നിവർചടങ്ങിൽ സംബന്ധിച്ചു. 
 

Latest News